പരിയാരം: റോഡരികില്‍ നിര്‍ത്തിയിട്ട് പഞ്ചറായ ടയര്‍ മാറ്റുകയായിരുന്ന സ്വകാര്യ ബസിനു പിന്നിലേക്ക് നിയന്ത്രണം വിട്ട മറ്റൊരു സ്വകാര്യ ബസ് ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില അതീവഗുരുതരമാണ്. ശനിയാഴ്ച രാത്രി ഏഴരയോടെ പരിയാരം പോലീസ് സ്റ്റേഷന് പരിധിയില്‍ മണ്ടൂര്‍ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം.[www.malabarflash.com]
പയ്യന്നൂരില്‍നിന്ന് പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന കെഎല്‍ 58 എ 9886 പൂമാല എന്ന സ്വകാര്യബസ് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ ആളെയിറക്കി ടയര്‍ മാറ്റിക്കൊണ്ടിരിക്കെ പയ്യന്നൂരില്‍നിന്ന് പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന കെഎല്‍ 13 ടി 9927 വിഘ്നേശ്വര ബസ് നിര്‍ത്തിയിട്ട ബസിന്റെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ടയര്‍ മാറ്റുന്ന ബസിനു പുറകില്‍ കൂടിനില്‍ക്കുകയായിരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴോം സ്വദേശി സൂബൈദ ടീച്ചര്‍(35), ഇവരുടെ മകന് മുഫീദ്(18), ചെറുകുന്ന് അമ്പലപ്പുറത്തെ സുജിത്ത് (45), പാപ്പിനിശേരി റെയില്‍വെ ഗേറ്റിനു സമീപത്തെ മുസ്തഫ(50), ചെറുവത്തൂർ ടൗണിലെ വ്യാപാരിയായ പയ്യന്നൂർ പെരുമ്പയിലെ കരീം(40) എന്നിവരാണു മരിച്ചത്.
പഴയങ്ങാടിക്കടുത്ത് മുട്ടത്തെ ഭാര്യാവീട്ടിലേക്ക് പോവുകയായിരുന്നു കരീം.

No comments:
Post a Comment