വരാപ്പുഴ: മോഷ്ടാവിനെ കാത്ത് ഉറക്കം കളഞ്ഞ നാട്ടുകാരുടെ മുന്നിലേക്ക് ചാടിയത് 17 കാരന്‍.കവര്‍ച്ചാ ഭീതിയില്‍ പ്രദേശത്ത് നാട്ടുകാര്‍ രാത്രി നിരീക്ഷണത്തിന് ഇറങ്ങിയതാണ്.കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു വീട്ടുവളപ്പില്‍ പതുങ്ങി നില്‍ക്കുന്ന പയ്യനെ സംഘം പൊക്കി.[www.malabarflash.com]
ദിവസങ്ങളോളം തപ്പിയ ശേഷം കിട്ടിയത് മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സമീപ വീട്ടിലെ കാമുകിയെ തേടിയെത്തിയതാണെന്ന് 17 കാരന്‍ പറഞ്ഞത്.പോലീസെത്തി ചോദ്യം ചെയ്തപ്പോഴും സത്യം പറഞ്ഞു.
ദിവസങ്ങളോളം തപ്പിയ ശേഷം കിട്ടിയത് മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സമീപ വീട്ടിലെ കാമുകിയെ തേടിയെത്തിയതാണെന്ന് 17 കാരന്‍ പറഞ്ഞത്.പോലീസെത്തി ചോദ്യം ചെയ്തപ്പോഴും സത്യം പറഞ്ഞു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ ഒന്നര മാസത്തോളമായി 17 കാരനായ കാമുകന്‍ രാത്രി വീട്ടില്‍ വരാറുണ്ടെന്ന് പെണ്‍കുട്ടി സമ്മതിച്ചു.
വരാപ്പുഴ പോലീസ് പോക്‌സോ ചുമത്തി യുവാവിനെതിരെ കേസെടുത്തു.ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി മേല്‍ നടപടികള്‍ സ്വീകരിച്ചു.
No comments:
Post a Comment