കൂത്തുപറമ്പ്: തൊക്കിലങ്ങാടിയില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ ആയുധശേഖരം കണ്ടെത്തി. തൊക്കിലങ്ങാടി ഹൈസ്‌കൂളിന് സമീപത്തെ ശ്രീധരന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് ആയുധശേഖരം പിടികൂടിയത്.[www.malabarflash.com]
ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. പറമ്പില്‍ കാട് വൃത്തിയാക്കുന്ന തൊഴിലാളികളാണ് ആയുധങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ കൂത്തുപറമ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ട് ഇരുമ്പ് ശൂലം, ഒരു ഇരുമ്പ് ദണ്ഡ്, ഒരു സ്റ്റീല്‍ ബോംബ്, സ്റ്റീല്‍ ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു കണ്ടെയ്‌നര്‍, ഒരു വടിവാള്‍, പഴക്കമുള്ള ഒരു കത്തിവാള്‍ എന്നിവയാണ് കണ്ടെത്തിയത്.
കൂത്തുപറമ്പ് പ്രൊബേഷണല്‍ എസ് ഐ അഷ്‌റഫിന്റെയും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് എസ് ഐ ഫ്രാന്‍സിസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയത്.
കഴിഞ്ഞ ദിവസം സ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് കൂത്തൂപറമ്പ് താലൂക്ക് കാര്യാലയത്തിന് നേരെയും ശ്രീനാരായണ സേവാ സമിതി ഓഫീസിന് നേരെയും ബോംബേറും അക്രമവും നടന്നിരുന്നു. ആര്‍ എസ് എസ് കാര്യാലയത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് നാടന്‍ ബോംബുകളും പിടികൂടിയിരുന്നു.
No comments:
Post a Comment