തളിപ്പറമ്പ്: അധ്യാപക ദമ്പതികളുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച; 40,000 രൂപയും 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അതിയടം പാലോട്ട്കാവിന് സമീപത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. [www.malabarflash.com]
കണ്ടങ്കാളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ഇടത്തില്‍ രമേശന്‍-ഭാര്യ മാട്ടൂല്‍ എംആര്‍ യുപിസ്‌കൂള്‍ അധ്യാപിക ജയശ്രീ എന്നിവരുടെ വീട്ടിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച്ചയാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു.

വെള്ളിയാഴ്ച്ച രാവിലെ വീട് പൂട്ടി സ്‌കൂളിലേക്ക് പോയ ദമ്പതികള്‍ മുറികളുടെ താക്കോലുകള്‍ ഡൈനിംഗ് ഹാളില്‍ തൂക്കിയിടുകയാണ് പതിവ്. മോഷ്ടാവ് വീട് തുറന്ന് അകത്തുകയറി ഡൈനിംഗ് ഹാളില്‍ നിന്ന് താക്കോലെടുത്ത് കിടപ്പുമുറിയില്‍ കയറി അലമാര തുറന്ന് മോഷണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം അധ്യാപക ദമ്പതികള്‍ തിരിച്ചെത്തി വീട് തുറന്നപ്പോള്‍ അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടില്ലെങ്കിലും ശനിയാഴ്ച രാവിലെ കിടപ്പുമുറിയിലെ അലമാര തുറന്നപ്പോഴാണ് മോഷണം നടന്ന കാര്യം വ്യക്തമായത്.
പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുകളിലെ നിലയിലെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടതിനാല്‍ ഇതുവഴിയായിരിക്കാം മോഷ്ടാവ് അകത്തുകടന്നതെന്ന് കരുതുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും മോഷണം നടന്ന വീട്ടില്‍ അന്വേഷണം നടത്തി. മോഷ്ടാവ് വീടുമായി നല്ല പരിചയമുള്ള ആളായിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം.
No comments:
Post a Comment