കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാ പരിപാടികള്‍ക്കിടയില്‍ ഉണ്ടായ വാക്കു തര്‍ക്കം സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ കലാശിച്ചു.[www.malabarflash.com]
ആറുപേര്‍ക്കു പരിക്കേറ്റു. ബി.ജെ.പി ഓഫീസിനു നേരെ ഉണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ കുണ്ടാറിലെ ബി.ജെ.പി പ്രവര്‍ത്തകരായ ലക്ഷ്‌മീധര (22), യതീശ് (26) എന്നിവരെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും യശ്വന്ത് (28), നയന്‍ കുമാര്‍ (24) എന്നിവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സി.പി.എം പ്രവര്‍ത്തകരായ അഡൂര്‍, അടുക്കയിലെ ചരണ്‍രാജ് (21), ഗോപിനാഥ് (28) എന്നിവരെ ചെങ്കളയിലെ നായന്മാര്‍മൂല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്‌ക്കാണ് സംഘര്‍ഷത്തിനു തുടക്കം. ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ അഡൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് നടന്നത്. പരിപാടിക്കിടയില്‍ യുവാക്കള്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. ഇതിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകരായ ലക്ഷ്‌മീധരനും യതീശിനും പരിക്കേറ്റത്.
No comments:
Post a Comment