തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പളളിയിലേക്ക് സൗഹാര്‍ദ്ദ സന്ദേശവുമായി കാനക്കോട് ബാന്തുകൂടി തറവാടു ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോള്‍ മാലിക് ദീനാര്‍ (റ) ഉറൂസ് നഗരിയില്‍ സൗഹാര്‍ദ്ദത്തിന്റെ പൂക്കള്‍ വിരിഞ്ഞു.[www.malabarflash.com]
കാസര്‍കോട് നഗരസഭയിലെ മുന്‍ ബി.ജെ.പി അംഗം എന്‍ സതീശന്റെ നേതൃത്വത്തില്‍ ഭഗവതി തറവാട് ക്ഷേത്ര പ്രസിഡന്റ് രാജേന്ദന്‍, സെക്രട്ടറി പ്രദീപ് കുമാര്‍, ട്രഷറര്‍ ഹരീഷ്, തറവാട്ടു കാരണവര്‍ നാരായണന്‍, ഉമേശ്, നാരായണ കുമ്പള, രാമകൃഷ്‌ണ കടപ്പുറം, ഹരീഷ് കുഡ്‌ലു തുടങ്ങിയവരാണ് ഞായറാഴ്‌ച ഉച്ചക്ക് ഉറൂസ് നഗരിയിലെത്തിയത്. മാലിക് ദീനാര്‍ മഖാമും പളളിയും സംഘം സന്ദര്‍ശിച്ചു.
ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ തളങ്കര ആധ്യക്ഷം വഹിച്ചു. കാസര്‍കോട് മുന്‍ ഡി.വൈ.എസ്.പി ടി.പി രഞ്‌ജിത്ത് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി എ. അബ്‌ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.ഇ അബ്‌ദുല്ല, സെക്രട്ടറി ടി.എ ഷാഫി, എന്‍. സതീശന്‍, രാജേന്ദ്രന്‍, നാരായണന്‍, അസ്‌ലം പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, സലീം തളങ്കര, ബി.എം അബ്‌ദുല്‍ റഹ്മാന്‍ ബാങ്കോട്, ഉസ്‌മാന്‍ കടവത്ത് പ്രസംഗിച്ചു
No comments:
Post a Comment