കാഞ്ഞങ്ങാട്: ഗള്‍ഫില്‍ കഴിയുന്ന കുടുംബത്തിന്റെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ചാശ്രമം. വീട് കുത്തിത്തുറന്ന് അകത്തു കയറിയ കള്ളന്‍ അലമാരയില്‍ നിന്ന് സ്വര്‍ണം സൂക്ഷിച്ച ബാഗ് കൈയ്യിലെടുത്തുവെങ്കിലും ബാഗില്‍ സ്വര്‍ണമാണെന്ന് അറിയാതെ മുറിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു. [www.malabarflash.com]
പുഞ്ചാവി ഗല്ലി റോഡിലെ അബൂബക്കര്‍ ഹാജിയുടെ മകള്‍ നസീമയുടെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. നസീമയും ഭര്‍ത്താവ് മുഹമ്മദ്കുഞ്ഞിയും മക്കളും കഴിഞ്ഞ 13 വര്‍ഷത്തോളമായി അബൂദാബിയിലാണ് താമസം.
രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ കുടുംബം പുഞ്ചാവിയിലെ വീട്ടില്‍ കുറച്ചു നാള്‍ തങ്ങി അബൂദാബിയിലേക്ക് തന്നെ മടങ്ങിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വീട് വൃത്തിയാക്കാന്‍ ബന്ധുവായ സ്ത്രീ എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
മുന്‍വശത്തെ വാതിലിന്റെ പൂട്ടുതുറന്ന് അകത്തുകയറിയ സ്ത്രീ വീട്ടിനകത്തെ മുറികള്‍ മുഴുവന്‍ അലങ്കോലപ്പെട്ടുകിടക്കുന്നത് കണ്ടതോടെ നസീമയുടെ പിതാവ് അബൂബക്കര്‍ ഹാജി അടക്കമുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അബൂബക്കര്‍ ഹാജിയും മറ്റ് ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി.

ഇരുനില വീടിന്റെ ടെറസില്‍ കയറിയ കള്ളന്‍ മുകള്‍ നിലയില്‍ അടച്ചു പൂട്ടിയ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് വീട്ടിനകത്ത് കയറിയത്. വീട്ടിനകത്തെ നാല് കിടപ്പുമുറികളും കയറിയ കള്ളന്‍ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിക്കുകയും ചെയ്തു.
ഒരു അലമാരയില്‍ നിന്ന് വസ്ത്രത്തോടൊപ്പം കിട്ടിയ ബാഗില്‍ നസീമയുടെയും കുടുംബത്തിന്റെയും മുഴുവന്‍ സ്വര്‍ണാഭരണങ്ങളും സൂക്ഷിച്ചുവെച്ചിരുന്നു. എന്നാല്‍ ബാഗും വസ്ത്രവുമൊക്കെ അലമാരയില്‍ നിന്നും കള്ളന്‍ വാരി പുറത്തേക്ക് വലിച്ചിട്ടുവെങ്കിലും ബാഗിനുളളിലെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. സ്വര്‍ണമടങ്ങിയ ബാഗും വസ്ത്രങ്ങളും കള്ളന്‍ കിടപ്പുമുറിയിലെ കട്ടിലിനടിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
നാല് കിടപ്പുമുറികളും അലങ്കോലപ്പെടുത്തിയ ശേഷം വിലപ്പെട്ടതൊന്നും കിട്ടാതെ കള്ളന്‍ മടങ്ങുകയും ചെയ്തു.
ഇക്കഴിഞ്ഞ നവംബര്‍ 5നും 13നുമിടയിലാണ് കവര്‍ച്ചാശ്രമം നടന്നതെന്ന് വീട്ടുടമസ്ഥ നസീമയുടെ പിതാവ് അബൂബക്കര്‍ ഹാജി ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നവംബര്‍ 5ന് ശേഷം അടച്ചുപൂട്ടിയ വീട് വൃത്തിയാക്കാന്‍ ചൊവ്വാഴ്ചണ് ബന്ധുവായ സ്ത്രീ വീണ്ടും തുറന്നത്.

ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തി പരിശോധന നടത്തി.
No comments:
Post a Comment