ഉദുമ: ഒന്നര വയസുള്ള മകനെ പുറത്താക്കിയ ശേഷം വാതിലടച്ച് മാതാവ് വീട്ടിനകത്തു തൂങ്ങിമരിച്ചു. മാങ്ങാട്, അമരാവതിയിലെ പ്രശാന്തിന്റെ ഭാര്യ രേഷ്‌മ(25)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം.[www.malabarflash.com]
പ്രശാന്ത് രാവിലെ പണിക്കുപോയതായിരുന്നു. വീടിനു പുറത്തു നില്‍ക്കുകയായിരുന്ന കുഞ്ഞ് നിര്‍ത്താതെ കരയുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ബലമായി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് രേഷ്‌മയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.

No comments:
Post a Comment