കോട്ടയം: കുമ്മനം സ്വദേശികളായ ദമ്പതികളെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു. കഴിഞ്ഞ ഏപ്രിൽ ആറിനാണ് ഇല്ലിക്കൽ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്.[www.malabarflash.com]
പുതിയ കാറിൽ രാത്രിയിൽ കോട്ടയം നഗരത്തിൽനിന്ന് ഭക്ഷണം വാങ്ങാനെന്ന പേരിൽ പുറത്തുപോയ ഇവർ പിന്നീട് മടങ്ങിയെത്തിയില്ല.
പോലീസ് കേരളത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ജലാശയങ്ങളിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുവരെ തിരച്ചിൽ നടത്തി. കിഴക്കൻ മേഖലയിലെ കൊക്കകളും അരിച്ചുപെറുക്കി.
പോലീസ് കേരളത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ജലാശയങ്ങളിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുവരെ തിരച്ചിൽ നടത്തി. കിഴക്കൻ മേഖലയിലെ കൊക്കകളും അരിച്ചുപെറുക്കി.
പോലീസിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തിയിട്ടും ഒരുതുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ ലോക്കൽ പോലീസ് സന്നദ്ധത പ്രകടിപ്പിച്ചത്.
No comments:
Post a Comment