Latest News

അധ്യാപകനോട് പ്രണയംമൂത്ത പെണ്‍കുട്ടി 'കാമുക'നെ തേടി ആന്ധ്രയില്‍നിന്ന് കോട്ടയത്തെത്തി

കോട്ടയം: പഠിപ്പിച്ച അധ്യാപകനോട് പ്രണയംമൂത്ത പെണ്‍കുട്ടി 'കാമുക'നെ തേടി ആന്ധ്രയില്‍നിന്ന് കോട്ടയത്തെത്തി. അധ്യാപകന് തന്നോട് പ്രണയമില്ലെന്നറിഞ്ഞ പെണ്‍കുട്ടി വഴക്കിട്ടിറങ്ങിപ്പോയി.[www.malabarflash.com] 

സംഭവം കണ്ട ഓട്ടോക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കോട്ടയം നഗരത്തില്‍ കണ്ടെത്തി. ഒടുവില്‍ പോലീസിന്റെ ഇടപെടലില്‍ ഇല്ലാത്ത പ്രണയത്തിന് പര്യവസാനം.

ആന്ധ്രക്കാരിയായ 17കാരിയാണ് കാമുകനെന്ന് കരുതിയ അധ്യാപകനെ തേടി കോട്ടയത്തെത്തിയത്. ഭാര്യയും മക്കളുമുള്ള അധ്യാപകന് പെണ്‍കുട്ടിയോട് പ്രണയമില്ലെന്ന് പറയുന്നു. കണക്ക് പഠിപ്പിക്കുന്നതിനായി ഇയാള്‍ കഴിഞ്ഞയാഴ്ചയാണ് കോട്ടയത്തെത്തിയത്. കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ലോഡ്ജില്‍ താമസിച്ചിരുന്ന അധ്യാപകനെ തേടി ബുധനാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടിയെത്തിയത്. മുറിയിലെത്തിയ പെണ്‍കുട്ടിയും അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടാവുകയും പെണ്‍കുട്ടി പിണങ്ങിപ്പോവുകയുമായിരുന്നു.

പെണ്‍കുട്ടിയെ കാണാതായെന്ന് വീട്ടുകാര്‍ നേരത്തെ ആന്ധ്രയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കോട്ടയത്ത് പെണ്‍കുട്ടി പിടിയിലാകുന്നത്. കോട്ടയം ഈസ്റ്റ് സി.ഐ. സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസ് വിവരങ്ങള്‍ ശേഖരിച്ച് ആന്ധ്രാ പോലീസിന് കൈമാറി.

പോലീസ് അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ വ്യാഴാഴ്ചയെത്തി പെണ്‍കുട്ടിയെ കൂട്ടിക്കാണ്ടുപോകും. ഇപ്പോള്‍ പെണ്‍കുട്ടി വനിതാ പോലീസിന്റെ കസ്റ്റഡിയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.