മലപ്പുറം: മദ്രസ്സകളിലെത്തുന്ന കുട്ടികളെ വടിയെടുത്ത് ശിക്ഷിക്കുന്ന രീതി വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍. പഠനത്തില്‍ പിന്നാക്കമുള്ള കുട്ടികളെ വേദനിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് മദ്രസ്സയിലും കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും ബോധവത്കരണം നടത്താനും കമ്മിഷന്‍ നിര്‍ദേശിച്ചു.[www.malabarflash.com]
ചൂരല്‍ ഉള്‍പ്പെടെ കുട്ടികളെ അടിക്കാനുപയോഗിക്കുന്ന വടികളൊന്നും മദ്രസ്സയിലുണ്ടാകാന്‍ പാടില്ല. പകരം ബാലസൗഹൃദാന്തരീക്ഷം സൃഷ്ടിക്കണം. ലംഘനങ്ങള്‍ ഉണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കൈക്കൊള്ളുന്ന നടപടികള്‍ തയ്യാറാക്കി അധ്യാപകര്‍ക്ക് ബോധവത്കരണം നല്‍കണം.
പൂക്കാട്ടിരി കൗക്കബുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസ്സയിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ അധ്യാപകന്‍ ചൂരല്‍കൊണ്ട് അടിച്ചെന്നാരോപിച്ച് പൂക്കാട്ടിരി സ്വദേശി കെ. കുഞ്ഞിഹൈദ്രു നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ നിര്‍ദേശം.
കുട്ടിക്ക് കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ഒരുമാസത്തിനകം കമ്മിഷനെ അറിയിക്കണം.

No comments:
Post a Comment