കോട്ടയം: കാണാതായ ദന്പതികളുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കോട്ടയത്തുനിന്ന് കാണാതായ മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരുടെ മകൻ ടിൻസി ഇട്ടി ഏബ്രഹാമി(37)നെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
ബുധനാഴ്ച രാത്രി 6.30ന് മാങ്ങാനത്തെ വീട്ടിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഏബ്രഹാമിനെയും തങ്കമ്മയെയും കാണാതായത്. ടിൻസിയുടെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി 6.30ന് മാങ്ങാനത്തെ വീട്ടിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഏബ്രഹാമിനെയും തങ്കമ്മയെയും കാണാതായത്. ടിൻസിയുടെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ടിൻസിയുടെ ഫോണിലേക്ക് വിളിച്ച കോളുകളൊന്നും സ്വീകരിക്കാതെ വന്നതിനെത്തുടർന്നു സുഹൃത്ത് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ടിൻസിയെ കണ്ടെത്തിയത്. ഇസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
No comments:
Post a Comment