Latest News

ലെനോവൊയുടെ പുതിയ ‘കുടുംബ ടാബ്‌ലെറ്റ്’ നംവബര്‍ 17ന് പുറത്തിറക്കും

മോട്ടറോള ബ്രാന്‍ഡിലുള്ള ഒരു ടാബ്‌ലെറ്റ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ലെനോവോ എന്ന് ഈ വര്‍ഷം തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് കമ്പനി ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല.[www.malabarflash.com]

എന്നാല്‍ ലെനോവോ നംവബര്‍ 17ന് യുഎസില്‍ ‘ലെനോവോ മോട്ടോ ടാബ്’ എന്ന പേരില്‍ പുതിയ ടാബ്‌ലെറ്റ് പുറത്തിറക്കുമെന്നാണ് പുതിയ വിവരം.

വിനോദത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ‘കുടുംബ ടാബ്‌ലെറ്റ്’ എന്നാണ് പുതിയ ടാബ്‌ലെറ്റിനെ വിശേഷിപ്പിക്കുന്നത്.

എടി& ടി വഴി മാത്രമായിരിക്കും ടാബ്‌ലെറ്റ് ലഭ്യമാവുക. 299.99 ഡോളര്‍ ( ഏകദേശം 19,650 രൂപ) ആണ് പുതിയ ടാബിന് പ്രതീക്ഷിക്കുന്ന വില.

എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മോട്ടോ ടാബ് സംബന്ധിച്ച് പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഇതിന്റെ സവിശേഷതകള്‍ എടുത്തു പറയുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

10.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ,ഡോള്‍ബി അറ്റ്‌മോസ് സൗണ്ടോടു കൂടിയ ഇരട്ട സ്പീക്കര്‍ എന്നിവയോട് കൂടി എത്തുന്ന ടാബ്‌ലെറ്റില്‍ ഇഷ്ടാനുസരം മാറ്റം വരുത്താവുന്ന ഏഴോളം പ്രൊഫൈലുകള്‍ ഉള്‍പ്പെടുന്നു.


ടാബ്‌ലെറ്റ് വളരെ രസകരമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന 400 എംഎഎച്ച് ബാറ്ററിയോടു കൂടിയ ഫുള്‍ സൈസ് ബ്ലൂടൂത്ത് കീബോര്‍ഡ്, ലെനോവ ഹോം അസ്സിസ്റ്റന്റ് ഡോക് എന്നിവ ഉപയോഗിക്കാന്‍ കഴിയും.

അധിക സുരക്ഷയ്ക്കായി ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്വാല്‍ക്കം സ്‌നാപ് ഡ്രാഗണ്‍ 625 പ്രോസസര്‍, 2ജിബി റാം, ( 128 ജിബി വരെ ) നീട്ടാവുന്ന 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ലെനോവോ മോട്ടോ ടാബിന്റെ മറ്റ് സവിശേഷതകള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.