Latest News

ഇന്ത്യയിലെത്തും മുന്‍പെ യുഎഇയില്‍ മഹീന്ദ്ര താരം ‘എക്‌സ്‌യുവി 500’

ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി പുതിയ എക്‌സ്‌യുവി 500 പെട്രോള്‍ പതിപ്പിനെ മഹീന്ദ്ര യുഎഇയില്‍ അവതരിപ്പിച്ചു. യുഎഇ വിപണിയില്‍ പുതിയ മോഡല്‍ ഉടന്‍ ലഭ്യമാകുമെന്നാണ് വിവരം. 74,900 ദിര്‍ഹമാണ് (ഏകദേശം 13.24 ലക്ഷം രൂപ) എക്‌സ്‌യുവി 500ന്റെ വില.[www.malabarflash.com]

ഡീസല്‍ പതിപ്പിന് സമാനമായ 2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് എക്‌സ്‌യുവി 500ന്റെ പെട്രോള്‍ പതിപ്പ് ഒരുങ്ങുന്നത്.

140 bhp കരുത്തും 330 Nm torque ഉത്പാദിപ്പിക്കുന്നതാണ് 2.2 ലിറ്റര്‍ എഞ്ചിന്‍.

ഡീസല്‍ പതിപ്പിനെ അപേക്ഷിച്ച് പുതിയ എക്‌സ്‌യുവി 500 പെട്രോള്‍ പതിപ്പില്‍ ടോര്‍ഖ് കുറവാണ്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെയാണ് എക്‌സ്‌യുവി 500 പെട്രോള്‍ പതിപ്പിനെ മഹീന്ദ്ര അവതരിപ്പിക്കുക.

ഓപ്ഷനലായി ഓള്‍വീല്‍ഡ്രൈവ് സംവിധാനവും മോഡലില്‍ ഒരുക്കുന്നുണ്ട്. Wന് പകരം G എന്ന കോഡ് നാമത്തിലാകും പെട്രോള്‍ വേരിയന്റുകള്‍ ഒരുങ്ങുക.

എസ്‌യുവിയുടെ മിഡില്‍, ടോപ് വേരിയന്റുകളില്‍ മാത്രമാണു പെട്രോള്‍ പതിപ്പ് ലഭ്യമാവുക.

എഞ്ചിന് പുറമെ എസ്‌യുവിയില്‍ മറ്റ് കാര്യമായ മാറ്റങ്ങളില്ല. നിലവില്‍ 2.2 ലിറ്റര്‍ mHawk ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര എക്‌സ്‌യുവി 500 ഇന്ത്യയില്‍ അവതരിപ്പിക്കുക.

140 bhp കരുത്തും 330 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു.

ഡിസൈന്‍ ഫീച്ചറുകളില്‍ വലിയ മാറ്റങ്ങളില്ലാതെയാണു എക്‌സ്‌യുവി 500ന്റെ പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍ എത്തുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.