പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന 2.20 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേരെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി.[www.malabarflash.com]
കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്വദേശി പൊറ്റമ്മല്‍ വീട്ടില്‍ സെയ്തലവി (49), കൊണ്ടോട്ടി സ്വദേശി പാറമ്മല്‍ വീട്ടില്‍ റിഷാദ് (36), പാണ്ടിക്കാട് തച്ചിങ്ങനാടം നല്ലൂര് സ്വദേശി മുത്താലി വീട്ടില്‍ മൊയ്തീന് (52), കൊണ്ടോട്ടി കുഴിമണ്ണ തൈക്കുന്നത്ത് വീട്ടില്‍ റഷീദ് (45) എന്നിവരാണ് അറസ്റ്റിലായത്.
ആയിരത്തിന്റെ 8700 നോട്ടുകളും അഞ്ഞൂറിന്റെ 26,600 നോട്ടുകളുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പൂപ്പലത്തുവച്ച്, ഇന്നോവ കാറില്‍ കടത്തുകയായിരുന്ന പണം പിടിച്ചത്.
വിവിധ ഇടപാടുകള്‍ നടത്തുന്നതിനിടെ എട്ടു സംഘങ്ങളില്‍ നിന്നായി 15 കോടിയുടെ നിരോധിത നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടിയിട്ടുണ്ട്. മൊത്തം 26 പേര് അറസ്റ്റിലായി. സൈബര്‍ സെല്ലിന്റെയും കംപ്യൂട്ടര്‍ സെല്ലിന്റെയും സഹായത്തോടെ നടന്ന രഹസ്യ ഓപ്പറേഷനുകളിലാണ് ഇത്രയും പണം പിടികൂടിയത്.
ഇതിലുള്‍പ്പെട്ട സംഘങ്ങള്‍ക്കു കുഴല്‍പ്പണ മാഫിയകളുമായുള്ള ബന്ധവും ഇത്തരക്കാരുടെ പുതിയ ബിസിനസുകളും പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്, സിഐ ടി.എസ്. ബിനു എന്നിവര്‍ അറിയിച്ചു.

No comments:
Post a Comment