മഞ്ചേശ്വരം: കേരള-കർണാടക അതിർത്തിയിലെ തലപ്പാടി കെ.സി. റോഡിലെ ബാങ്കിൽ ജനറേറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മൂന്നു സെക്യൂരിറ്റി ജീവനക്കാർ മരിച്ചു.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ ബാങ്ക് മാനേജർ എത്തി ജനലിലൂടെ നോക്കിയപ്പോഴാണു മൂന്നുപേരും കിടക്കുന്നതായി കണ്ടത്. ജൂണ്‍ 23ന് ഇതേ ബാങ്കിൽ പട്ടാപ്പകൽ രണ്ടുപേർ കയറി സെക്യൂരിറ്റി ഗാർഡായ ഉമേഷിനെ ബന്ധിച്ചശേഷം 20 കിലോ സ്വർണവും 5.5 കോടി രൂപയും കൈക്കലാക്കാൻ ശ്രമിച്ചിരുന്നു. മറ്റു ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ രക്ഷപ്പെട്ടു. ഇവരെ പിന്നീട് പോലീസ് പിടികൂടി.
കോട്ടേക്കാർ സർവീസ് സഹകരണ ബാങ്ക് ശാഖയുടെ സെക്യൂരിറ്റി ജീവനക്കാരായ കെ.സി.റോഡ് കോളനിയിലെ ഉമേഷ്(60), കൊല്യ സ്വദേശി സോമനാഥ്(58), മാഞ്ചാനാടി സ്വദേശി സന്തോഷ്(40) എന്നിവരാണു മരിച്ചത്.
ഇടിമിന്നലേറ്റാണ് മൂന്നുപേരും മരിച്ചതെന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാൽ, ജനറേറ്ററിൽനിന്നും വമിച്ച കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മൂന്നുപേരും മരിച്ചതെന്നു നിറ്റെ യൂണിവേഴ്സിറ്റി ഫോറൻസിക് വിഭാഗം മേധാവി ഡോ.മഹാബലേശ്വർ ഷെട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.
തിങ്കളാഴ്ച രാത്രി വൈകി കോട്ടേക്കാറിലും പരിസരങ്ങളിലും ശക്തമായ ഇടിമിന്നലും മഴയുമുണ്ടായിരുന്നു. ഇടിമിന്നലിനെ തുടർന്നു വൈദ്യുതി നിലയ്ക്കുകയും തുടർന്നു ജീവനക്കാർ ജനറേറ്റർ പ്രവർത്തിപ്പിക്കുകയും ചെയ്തതായി അനുമാനിക്കുന്നു. ഇതിനുശേഷം ബാങ്കിനകത്ത് ഇവർ കിടന്നുറങ്ങുകയായിരുന്നു. ശക്തമായ ഇടിമിന്നലിൽ ജനറേറ്റർ പൊട്ടിത്തെറിക്കുകയും ഇതിൽനിന്നുള്ള കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചതിനെ തുടർന്നു മൂന്നുപേരും മരിക്കുകയായിരുന്നു.

No comments:
Post a Comment