മൊഗ്രാൽ പുത്തൂർ: വിശുദ്ധ റബീഉൽ അവ്വലിൻ സ്വാഗതമോതി മർകസുൽ മൈമൻ മീലാദ് വിളംബര ഘോഷയാത്ര ദഫ്, സ്കൗട്ട്, നൂർവാല സംഘത്തിന്റെയും അകമ്പടിയോടെ ശ്രദ്ധേയമായി.[www.malabarflash.com]
റാലിയിൽ മർകസ് മൈമനിലെ വിവിധ സ്ഥാപന വിദ്യാർത്ഥികളും സുന്നി പ്രവർത്തകരും പൗര പ്രമുഖരും നാട്ടുകാരുമടക്കം വൻജനാവലിയോടെ ശ്രദ്ധേയമായി. മൊഗ്രാൽ പുത്തൂർ കടവത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മൊഗ്രാൽ പുത്തൂർ ടൗണിൽ സമാപിച്ചു.
റാലിക്ക് തുടക്കം കുറിച്ച് എസ്.കെ കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥന നടത്തി.സമാപന നഗരിയിൽ നടന്ന ചടങ്ങിൽ സഈദ് സഅദിയുടെ അദ്യക്ഷതയിൽ സലാം സഅദി ഉദ്ഘാടനം ചെയ്തു.ആശിർ ബള്ളൂർ സ്ഥാപന പരിചയ പ്രഭാഷണം നടത്തി.
സംസ്ഥാന സാഹിത്യോത്സവ് പ്രതിഭ അബ്ദുൽ മിസ്ബാഹ് റുഫൈദ്&പാർട്ടി ഖവാലി,നഅതേ ശെരീഫ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
ഉസ്മാൻ മുസ്ലിയാർ,സുലൈമാൻ സഖാഫി ദേശാങ്കുളം, അബ്ദുള്ള മുസ്ലിയാർ,ശെഫീഖ് സഅദി,ശരീഫ് മദനി കമ്പാർ, ഫാറൂഖ് സഖാഫി ദേശാങ്കുളം, തമീം അഹ്സനി മജൽ, ശെഫീഖ് ഹിമമി സഖാഫി, സ്വാലിഹ് ജൗഹരി ഗട്ടമനേ, മുസ്തഫ ഹനീഫി,അബ്ദുദുൽറഹ്മാൻ ദേശാങ്കുളം, അബ്ദുള്ള സൂഫികുട്ടി, ത്വാഹിർ ഹാജി തൊയിബ, എ.കെ കമ്പാർ, അബ്ബ്ദുൽറഹ്മാൻ ഗുഡ് മോണിംഗ്, അബ്ദുല്ല മല്ലം, പച്ചക്കി മുഹമ്മദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.കെ.കെ സിറാജ് സ്വാഗതവും അബ്ദുൽ റസ്സാഖ് സഖാഫി നന്ദിയും പറഞ്ഞു
No comments:
Post a Comment