Latest News

മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച്ച തുടക്കമാകും

പുത്തിഗെ: പ്രവാചകര്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പുണ്യ പിറവിയെ വിളംബരം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ കാസര്‍കോട്ട് നടത്തിയ മീലാദ് വിളംബര റാലി ശ്രദ്ധേയമായി.[www.malabarflash.com]

ആയിരത്തി അഞ്ഞൂറോളം വരുന്ന സ്ഥാപന വിദ്യാര്‍ഥികളും പ്രവര്‍ത്തകരും അണിനിരന്ന റാലി പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. 

ദഫ്, സ്‌കൗട്ട് തുടങ്ങിയവയുടെ അകമ്പടിയോടെ വിവിധ ഫ്‌ളോട്ടുകളിലായി നീങ്ങിയ റാലി നവ്യാനുഭവം പകര്‍ന്നു. പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഇശലുകളും അറബി കാവ്യശീലുകളും റാലിക്ക് വര്‍ണപ്പകിട്ടേകി.
രാഷ്ട്രത്തിന്റെ അഖണ്ഡതയും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിന് വിശ്വാസിലോകം പ്രവാചകദര്‍ശനങ്ങളിലേക്ക് മടങ്ങണമെന്ന് റാലി ആഹ്വാനം ചെയ്തു. 
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി കൊയിലാണ്ടി, അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ബാസ് സഖാഫി മലപ്പുറം, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, എം പി അബ്ദുല്ല ഫൈസി നെക്രാജെ, ഇത്തിഹാദ് മുഹമ്മദ് ഹാജി, നാഷണല്‍ അബ്ദുല്ല, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ബാസ് ഹാജി ചേരൂര്‍, സി എച്ച് പടഌ കെ ബി അബ്ദുല്ല ഹാജി, ചിത്താരി അബ്ദുല്ല ഹാജി, ഹുസൈന്‍ മുട്ടത്തൊടി, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മുസ്തഫ സഖാഫി, സലാം സഖാഫി, ആദം സഖാഫി, അബ്ബാസ് മുസ് ലിയാര്‍ ചേരൂര്‍, ഉമര്‍ മാഹിന്‍, സലീം കോപ്പ, അബ്ബാസ് സഖാഫി മന്‍ട്ടമ,കെ എച്ച് അബ്ദുറഹ്മാന്‍ സഖാഫി, അലങ്കാര്‍ മുഹമ്മദ് ഹാജി,പോരാല്‍ മുഹമ്മദ് ഹാജി, എ കെ സഅദി ചുള്ളിക്കാന ,ഇബ്‌റാഹിം സഖാഫി അര്‍ളടക്ക, അബ്ദുല്‍ അസീസ് സൈനി, ഹാഫിള് എന്‍ കെ എം ബെളിഞ്ച, തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

പ്രവാചക പ്രകീര്‍ത്തനത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് മദ്ഹു റസൂല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ പതാക ഉയര്‍ത്തും. തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന പ്രകീര്‍ത്തന സംഗമങ്ങള്‍ക്ക് സാദാത്തുക്കളും പണ്ഡിതന്മാരുമടക്കം പ്രമുഖര്‍ നേതൃത്വം നല്‍കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.