ചെര്‍ക്കള: കാസര്‍കോട് ജില്ലാ എസ്.എം.എഫ് പ്രവര്‍ത്തക സംഗമവും ജംഇയ്യത്തുല്‍ ഖുത്തബാഅ് ജില്ലാ മീറ്റും ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടന്നു. സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് ഉല്‍ഘാടനം ചെയ്തു.[www.malabarflash.com]
ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജംഇയ്യത്തുല്‍ ഖുത്തബാഅ് ജില്ലാ ജന.സെക്രട്ടറി ചുഴലി മുഹ്‌യിദ്ദീന്‍ മൗലവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി 2018 ഏപ്രില്‍ മാസത്തില്‍ തൃക്കരിപ്പൂര്‍, കൈതക്കാട് വെച്ച് നടക്കുന്ന സ്റ്റേറ്റ് മഹല്ല് പ്രവര്‍ത്തന പദ്ധതികളുടെ ദൃശ്യാവിഷ്‌കാരം ലൈറ്റ് ഓഫ് മദീനയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ജംഇയ്യത്തുല്‍ ഖുത്തബാഅ് കര്‍മ പദ്ധതി വിശദീകരണം നടത്തി. ജില്ലയില്‍ ലൈറ്റ് ഓഫ് മദീനയുടെ പ്രചാരണവും മണ്ഡലം തല സമ്മേളനവും മഹല്ല് സമ്മേളനവും നടത്താന്‍ തീരുമാനിച്ചു.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ 2017 ഡിസംബര്‍ 22,23,24 തിയ്യതികളില്‍ നടക്കുന്ന ബിരുദദാന സമ്മേളന ജില്ലാ തല പ്രചരണ ഉല്‍ഘാടനം യൂണിവേഴ്‌സിറ്റി പി.ജി ഡീന്‍ ഉസ്താദ് കെ.സി മുഹമ്മദ് ബാഖവി നിര്‍വഹിച്ചു.
യോഗത്തില്‍ ടി.കെ പൂക്കോയ തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍ ജെഡിയാര്‍, അലി ഫൈസി, ശംസുദ്ധീന്‍ ഹാജി പടന്ന, അഹ്മദ് മൗലവി, അബ്ദുല്ല ഹാജി ഖത്തര്‍, കല്ലട്ര അബ്ബാസ് ഹാജി, ബി.എസ് ഇബ്‌റാഹീം, മഹ്മൂദ് ഹാജി, അബ്ദുല്‍ വാജിദ് മെട്ടമ്മല്‍ പങ്കെടുത്തു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും എ. ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
No comments:
Post a Comment