Latest News

പ്രവാചക ദര്‍ശനങ്ങള്‍ ലോകത്തെ പ്രബുദ്ധതയിലേക്ക് നയിക്കും - കുമ്പോല്‍ തങ്ങള്‍

കുമ്പള: സാംസ്‌കാരികമായ അപചയങ്ങള്‍ക്ക് വിധേയമായ ലോകം പ്രബുദ്ധമാകാന്‍ പ്രവാചക ദര്‍ശനങ്ങളിലേക്ക് മടങ്ങണമെന്ന് സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു.[www.malabarflash.com] 

മുഹിമ്മാത്ത് മദ്്ഹുറസൂല്‍ ഫൗണ്ടേഷന്റെ കീഴില്‍ സംഘടിപ്പിച്ച പ്രകീര്‍ത്തന സദസ്സ് ഉദ്ഘടാനം ചെയ്തു സംസ്‌കാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദവും ഭീകരവാദവും ലോകത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു. പ്രവാചകര്‍ കൈമാറിയത് സമാധാനത്തിന്റെ സന്ദേശമാണ്. തിരുദര്‍ശനങ്ങളുള്‍കൊണ്ട് സമാധാനത്തിലൂന്നിയ ജീവിത ക്രമം രൂപപ്പെടുത്തലിലൂടെ മാത്രമേ പ്രബുദ്ധത കൈവരിക്കാനാവൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സയ്യിദ് പൂക്കുഞ്ഞി അല്‍ അഹ്്ദല്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അദ്ധ്യക്ഷതവഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്്‌ലിയാര്‍, സയ്യിദ് ബഷീര്‍ സഖാഫി തങ്ങള്‍, സയ്യിദ് ഇസ്്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് മുനീറുല്‍ അഹ്്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുറഹ്്മാന്‍ അഹ് സനി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ബാസ് സഖാഫി മലപ്പുറം, അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഒമാന്‍, കെ.ബി അബ്ദുല്ല ഹാജി ഖത്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്‌റാഹീം സഖാഫി കര്‍ണൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.