കാസര്‍കോട്: പലിശരഹിത ബാങ്കിന്റെ പേരില്‍ നിരവധി ഉപഭോക്താക്കളില്‍ നിന്നായി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവുമായി മലപ്പുറത്ത് നിന്ന് മുങ്ങിയ യുവാവിനെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മലപ്പുറം കൊണ്ടോട്ടി കുന്നത്ത് തുറക്കല്‍ എടക്കുന്നില്‍ ഹൗസിലെ ജലാലുദ്ദീ(32)നാണ് അറസ്റ്റിലായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരന്‍ അറിയാതെ സഹോദരന്റെ പേരില്‍ ജലാലുദ്ദീന്‍ കൊണ്ടോട്ടിയില്‍ പലിശ രഹിത ബാങ്കെന്ന പേരില്‍ സ്ഥാപനം തുടങ്ങി. സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചാല്‍ തീരെ പലിശ വേണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു.
സ്ത്രീകളടക്കം നിരവധി പേരാണ് ഇവിടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചത്. സ്ഥാപനം തുടങ്ങി ഒരു വര്‍ഷത്തിന് ശേഷം നിരവധി പേര്‍ പണയം വെച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവുമായി ജലാലുദ്ദീന്‍ മുങ്ങുകയായിരുന്നു.
സംഭവത്തില്‍ മലപ്പുറം പോലീസ് അന്വേഷണം നടത്തുന്നതിനിടെ 2014 ഡിസംബര്‍ 12ന് കാസര്‍കോട്ട് വെച്ച് ജലാലുദ്ദീന്‍ പിടിയിലായി. അന്ന് പുലര്‍ച്ചെ കാസര്‍കോട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ രാജീവിനെ തള്ളിയിട്ട് ജലാലുദ്ദീന്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജലാലുദ്ദീനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് പിടിയിലായ ജലാലുദ്ദീനെ കാസര്‍കോട് പോലീസിന് കൈമാറുകയായിരുന്നു.
No comments:
Post a Comment