കാസര്‍കോട്: അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു. തളങ്കര കെ കെ പുറത്തെ എം പി അബ്ദുല്ലയുടെ ഭാര്യ ഷകീലയാണ്(50) മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ അലക്കാനായി തുണികളുമായി അലക്കുക്കല്ലിനടുത്തേക്ക് പോയതായിരുന്നു. പെട്ടെന്ന് കുഴഞ്ഞ് വീണ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തെരുവത്തെ പരേതനായ മൊയ്തീന്‍കുട്ടി-ബിഫാത്വിമ ദമ്പതികളുടെ മകളാണ്.
തെരുവത്തെ പരേതനായ മൊയ്തീന്‍കുട്ടി-ബിഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കള്‍: ഹാഷിം (ഖത്തര്‍), ഹാരിസ്, അനീസ്, അസ്ലം, സാജിദ, ഷഹീമ. മരുമക്കള്‍: അല്‍താഫ് (ചൂരി), രഹന. സഹോദരങ്ങള്‍: ഇബ്രാഹിം, അഷറഫ്, ഹസീന, ലജ്മുനിസ, ആമിന.
No comments:
Post a Comment