കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയും കൂഡ്‌ലു ആര്‍.ഡി.നഗര്‍ ഹൊസ മന റോഡിലെ സുഭാഷ് (സൂറത്ത് കല്‍, കര്‍ണാടക) ശൈലജ ദമ്പതികളുടെ മകള്‍ സുധീക്ഷ (15) യെയാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.[www.malabarflash.com]
മാതാവ് ശൈലജയുടെ സഹോദരിയുടെ വീട്ടില്‍ താമസിച്ച് പഠിച്ചു വരികയായിരുന്നു സുധീക്ഷയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് സ്‌ക്കൂള്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സഹോദരന്‍: സുധീഷ് (പ്ലസ് ടു വിദ്യാര്‍ത്ഥി സുറത്ത് കല്‍)
No comments:
Post a Comment