Latest News

കണ്ണൂരിന്‍ താരകമല്ലോ' പി. ജയരാജനെ വെട്ടിലാക്കിയ ആൽബം കാണാം

കണ്ണൂർ: പി.ജയരാജന് സി.പി.എം സംസ്ഥാനസമിതിയില്‍ വിമര്‍ശനം നേരിട്ടതിന് കാരണം അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്ന വിഡിയോ ആൽബമാണ്.[www.malabarflash.com]

പി.ജയരാജനെ ധീരസഖാവായും പി.കൃഷ്ണപ്പിള്ളയോടുപമിച്ചും മുന്നേറുന്ന സംഗീത ആൽബം വ്യക്തിക്ക് പ്രാധാന്യം നല്‍കുന്നതും പാര്‍ട്ടി വിരുദ്ധവുമാണെന്ന് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം. വ്യക്തിപൂജ പാർട്ടി വെച്ചു പൊറുപ്പിക്കാറില്ലെന്നും വിമർശകർ പറയുന്നു.

എന്നാൽ ഗാനത്തിന്‍റെ രചനയിലോ സംവിധാനത്തിലോ തനിക്കൊരു പങ്കുമില്ലെന്ന് ജയരാജൻ വ്യക്തമാക്കി. വിമർശനം ഉൾക്കൊള്ളേണ്ട രീതിയിൽ ഉൾക്കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.

പുറച്ചേരി ഗ്രാമീണകലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച കണ്ണൂരിൻ താരകമല്ലോ ചെഞ്ചോര പൂങ്കതിരല്ലോ എന്ന് തുടങ്ങുന്ന ഗാനമാണ് ജയരാജനെ പുലിവാല് പിടിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.