Latest News

പാലക്കുന്ന് പട്ടത്താനത്തെ നാഗത്തറയിലെ രണ്ട് ശിലാവിഗ്രഹങ്ങള്‍ കാണാതായി

ഉദുമ: മലാംകുന്ന് പട്ടത്താനത്തെ നാഗത്തറയിലെ രണ്ട് ശിലാവിഗ്രഹങ്ങള്‍ കാണാതായി. നാഗരാജാവ്, നാഗകന്യ, നാഗത്തോടുകൂടിയ മഹാദേവ വിഗ്രഹം എന്നീ മൂന്ന് ശിലാപ്രതിഷ്ഠകളാണ് ഈ നാഗത്തറയില്‍ ഉണ്ടായിരുന്നത്. ഇതിലെ നാഗകന്യയും നാഗത്തോടുകൂടിയ മഹാദേവ വിഗ്രഹവുമാണ് ഇളക്കിക്കൊണ്ടുപോയത്.[www.malabarflash.com] 

നാഗത്തറയ്ക്കടുത്തുള്ള ഒരു വീട്ടില്‍ രാത്രി വൈകുംവരെ മരണാനന്തര ചടങ്ങുകള്‍ ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ് ആളുകള്‍ പോയതിനുശേഷമാകാം മോഷണം നടന്നതെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ബേക്കല്‍ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പോലീസ് നായ വിഗ്രഹപ്രതിഷ്ഠ നടത്തിയ സ്ഥലത്ത് ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നു.

നാഗത്തറ കമ്മിറ്റി പ്രസിഡന്റ് കമലാക്ഷന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ നാഗത്തറ അശുദ്ധമാക്കിയിരുന്നു. തുടര്‍ന്ന് ശുദ്ധികലശം നടത്തി പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു. സംഭവത്തിനുപിന്നില്‍ സമൂഹദ്രോഹികളാണോ എന്ന് സംശയിക്കുന്നതായി ഇന്‍സ്പെക്ടര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.