Latest News

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പോലീസ് ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദിച്ചു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പോലീസ് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കുളത്തൂര്‍ സ്വദേശിയായ രാജീവിനെയാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടം പോലീസ് മര്‍ദിച്ചത്.[www.malabarflash.com]

സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെയാണ് രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് പോലുള്ള സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് രാജീവ് പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

യുവാവിന്റെ പുറം ഭാഗത്ത് ഗുരുതരമായ പരിക്കുണ്ട്. മുറിവേറ്റ് പൊട്ടിപൊളിഞ്ഞ രീതിയിലാണുള്ളത്. പുറം മുഴുവന്‍ മര്‍ദനമേറ്റ പാടുമുണ്ട്. പ്രശ്‌നം നടക്കുന്നതിനിടെ പോലീസുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സ്ഥലത്തെത്തിച്ച് മര്‍ദിക്കുകയായുമായിരുന്നുവെന്ന് രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം നേതൃത്വും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് ചായ്‌വുള്ള പോലീസുകാരാണ് രാജീവിനെ മര്‍ദിച്ചതെന്ന് സി.പി.എം ആരോപിച്ചു. ചില ഉദ്യോഗസ്ഥര്‍ ഇത്തരം നടപടികള്‍ കൊണ്ട് സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുകയാണെന്ന് വി.ശിവന്‍കുട്ടി ആരോപിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കമമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.