Latest News

പതിറ്റാണ്ടുകളായുള്ള ലീഗ് ഭരണത്തിന് അന്ത്യം; കോണ്‍ഗ്രസ് പിന്തുണയോടെ കരുവാരകുണ്ടില്‍ സി.പി.എമ്മിന് പ്രസിഡന്റ് പദം

മ​ല​പ്പു​റം: പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള മു​സ്‌​ലിം​ലീ​ഗ് ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് കോ​ൺ​ഗ്ര​സ്​ സ​ഹാ​യ​ത്താ​ൽ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി.​പി.​എ​മ്മി​​ന്റെ കൈ​ക​ളി​ലേ​ക്ക്. സി.​പി.​എം സ്വ​ത​ന്ത്ര​ൻ മ​ഠ​ത്തി​ൽ ല​ത്തീ​ഫ് പ്ര​സി​ഡ​ൻ​റും സി.​പി.​എം അം​ഗം സി.​കെ. ബി​ജി​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.[www.malabarflash.com]

ദി​വ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും നീ​ക്ക​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് ലീ​ഗി​നെ ത​ള്ളി കോ​ൺ​ഗ്ര​സ് സി.​പി.​എ​മ്മി​നെ പി​ന്തു​ണ​ച്ച​ത്. ലീ​ഗി​ൽ​നി​ന്ന്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ കെ. ​മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ, സി.​പി.​എ​മ്മി​ൽ​നി​ന്ന്​ മ​ഠ​ത്തി​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ​ക്ക്​ പു​റ​മെ കോ​ൺ​ഗ്ര​സ് പാ​ർ​ല​മ​െൻറ​റി പാ​ർ​ട്ടി നേ​താ​വ്​ വി. ​ആ​ബി​ദ​ലി​യും പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക്​ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 21 അം​ഗ ബോ​ർ​ഡി​ൽ ഒ​മ്പ​തം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള ലീ​ഗ് ജ​യ​മു​റ​പ്പി​ച്ച​തി​നി​ടെ​യാ​ണ്​ തി​ക​ച്ചും നാ​ട​കീ​യ​മാ​യി കോ​ൺ​ഗ്ര​സി​ലെ ഏ​ഴം​ഗ​ങ്ങ​ളും സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്ത​ത്. സി.​പി.​എ​മ്മി​ന്റെ അ​ഞ്ച് അം​ഗ​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ 12 വോ​ട്ടു​ക​ൾ നേ​ടി മ​ഠ​ത്തി​ൽ ല​ത്തീ​ഫ് പ്ര​സി​ഡ​ൻ​റാ​യി.

ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ മു​സ്​​ലം​ലീ​ഗി​ലെ റോ​ഷ്നി സു​രേ​ന്ദ്ര​നും സി.​പി.​എ​മ്മി​ലെ സി.​കെ. ബി​ജി​ന​യു​മാ​യി​രു​ന്നു രം​ഗ​ത്ത്. കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ ഒ​മ്പ​തി​നെ​തി​രെ 12 വോ​ട്ടു​ക​ൾ നേ​ടി ബി​ജി​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 

ആ​ദ്യ​മാ​യാ​ണ് ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പൂ​ർ​ണ​മാ​യും സി.​പി.​എം കൈ​യ​ട​ക്കു​ന്ന​ത്, അ​തും 21ൽ ​അ​ഞ്ച് അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​യി​രി​ക്കെ. 1979ൽ ​കോ​ൺ​ഗ്ര​സു​മാ​യൊ​ന്നി​ച്ച് സി.​പി.​എ​മ്മി​ലെ നെ​ടു​മ്പ മു​ഹ​മ്മ​ദ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. 2000ത്തി​ൽ ലീ​ഗു​മാ​യി ചേ​ർ​ന്നു​ള്ള മു​ന്ന​ണി​യി​ൽ എം. ​മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ വൈ​സ്‌ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.