കൊച്ചി: പ്രമുഖ പണ്ഡിതനും വിവിധ മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി.
ഈ മാസം 22 ലേക്കാണ് എറണാങ്കുളം സി.എം.ജെ കോടതി മാറ്റിയത്.[www.malabarflash.com]
കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിനെ തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സ്വീകരിക്കുന്നത് മാറ്റിയത്.
ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അഷ്റഫ് നടത്തിയ നിര്‍ണായക വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി കേസ് മാറ്റിയത്.
മൗലവിയുടെ അസ്വാഭാവിക മരണത്തില്‍ ആരെയും ബന്ധപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് ഇക്കഴിഞ്ഞ ജനുവരി 25നാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
No comments:
Post a Comment