Latest News

ഖാസിയുടെ മരണം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മേല്‍പറമ്പ്:  ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.[www.malabarflash.com]

ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ സന്ദേശത്തിലൂടെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് മൗലവിയെ കണ്ടെത്താന്‍ നാളിതു വരെയായി പോലീസിന് സാധിച്ചിട്ടില്ല.

ഇതിനിടയില്‍ പി.ഡി.പി.യുടെ സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തി ഖാസിയുടെ മരണത്തെ കുറിച്ച് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഒരു യുവ നേതാവിന് അറിയാമെന്ന് പറഞ്ഞിട്ടും അന്വേഷണ സംഘം ആ വഴിക്ക് അന്വേഷണം നടത്തിയിട്ടില്ല. 

കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു മതപണ്ഡിതന്റെ ദുരൂഹ മരണത്തെപോലും രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഒരു വിഷയം മാത്രമാക്കി തീര്‍ത്തത് ഖേദകരമാണ്. 

ഇല്ലാക്കഥകളും ഊഹാപോഹങ്ങളും നിരത്തി നാട്ടിലെ ക്രമസമാധാന അന്തരീക്ഷവും സാമാധാനവും തകര്‍ക്കുകയും വ്യക്തിതാല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഖാസിയുടെ മരണം ഉപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും, ഡി.ജി പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു. ബി.കെ. മുഹമ്മദ് ഷാ സ്വാഗതമാശംസിച്ചു. ഹമീദ് ചാത്തങ്കൈ, മായ അച്ചു, ഷരീഫ് ചെമ്പിരിക്ക, റഹീം, ശിഹാബ് കടവത്ത്, സലാം കൈനോത്ത്, റഹ് മാന്‍ ദേളി, സയ്യിദ് മേല്‍പറമ്പ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.