കൊച്ചി: ചെമ്പരിക്ക മംഗലാപുരം ഖാസിയും പ്രമുഖ ഇസ്ലാം മത പണ്ഡിതനുമായ സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവെച്ചു. ഡിസംബര്‍ ഒന്നിലേക്കാണ് എറണാകുളം സിജെഎം കോടതി കേസ് മാറ്റിവെച്ചത്.[www.malabarflash.com]
അതേ സമയം ഖാസി വധക്കേസുമായി ബന്ധപ്പെട്ട് ആദൂര്‍ സ്വദേശി അഷ്റഫ് നടത്തിയ നിര്‍ണായക വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐയോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ഇതുസംബമ്പന്ധിച്ച യാതൊരു കാര്യവും കോടതിയെ അറിയിച്ചില്ല.
ഇക്കഴിഞ്ഞ ഒമ്പതാം തീയതി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോള്‍ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് നിര്‍ദ്ദേശിച്ചിരുന്നു.
No comments:
Post a Comment