കാസര്‍കോട്: പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് പി.എം അഷ്‌റഫ് (42) നിര്യാതനായി. ബാങ്കോട് സ്വദേശിയായ അഷ്‌റഫ് നായന്മാര്‍മൂല അന്‍സാരി മന്‍സിലില്‍ പരേതനായ അബ്ദുല്ല ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]
മക്കാ മദീന ഞാന്‍ ഓര്‍ത്ത് പോയി ഹഖ് റസൂലിന്റെ നിനവിലായി.... എന്ന ഗാനമടക്കം ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അനുഗ്രഹീത കലാകാരനാണ് അഷറഫ്. രചയിതാവായും സംഗീത സംവിധായകനായും ഗായകനായും നിര്‍മ്മാതാവായും ആല്‍ബം സംവിധായകനായും അഷറഫ്.തന്റെ തന്റെ സര്‍ഗ്ഗ സിദ്ധി കലയുടെ പല മേഖലകളിലും തെളിയിച്ചിരുന്നു.
അഷറഫിന്റെ അവസാന ഗാനങ്ങളില്‍ ഒന്നായിരുന്നു ഇസ്മായില്‍ തളങ്കര ആലപിച്ച് ഹിററായ മാലിഖ് ദീനാര്‍ തങ്ങളുടെ മദ്ഹ് ഗാനം.
ഭാര്യമാര്‍: ജമീല പൊവ്വല്‍, സഫിയ പന്നിപ്പാറ.
മക്കള്‍: അന്‍സാരി, അലീമുദ്ദീന്‍, അഫ്രീന, റിസാന, അന്‍സിഫ, അസ്മിന, അനസ്, ഹനീഫ.
മക്കള്‍: അന്‍സാരി, അലീമുദ്ദീന്‍, അഫ്രീന, റിസാന, അന്‍സിഫ, അസ്മിന, അനസ്, ഹനീഫ.
സഹോദരങ്ങള്‍: റംല, സമീമ.
No comments:
Post a Comment