കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും പള്ളി മുഅദ്ദിനുമായ മുഹമ്മദ് റിയാസ് മുസ്‌ല്യാരെ(30)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നുപ്രതികളെ ബുധനാഴ്ച ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.[www.malabarflash.com]
ഏറെ പ്രമാദമായ ഈ കേസിന്റെ വിചാരണ ഡിസംബര്‍ 16ന് ആരംഭിക്കും. ഇതിന്റെ മുന്നോടിയായാണ് പ്രതികളായ കേളുഗുഡയിലെ അജേഷ് എന്ന അപ്പു, പെരിയടുക്കയിലെ നിധിന്‍, അഖില്‍ എന്ന അഖിലേഷ് എന്നിവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്.
No comments:
Post a Comment