തിരുവനന്തപുരം: രാജിക്കാര്യത്തിൽ ധാരണയായതിന് പിന്നാലെ തോമസ് ചാണ്ടി തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിൽ നിന്നും ആലപ്പുഴയ്ക്ക് തിരിച്ചു. രാജിക്കത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന് കൈമാറിയ ശേഷമാണ് ചാണ്ടി ഒൗദ്യോഗിക വാഹനത്തിൽ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്.[www.malabarflash.com]
ഉച്ചയ്ക്ക് ശേഷം രണ്ടിന് സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കാര്യങ്ങൾ അറിയിക്കുമെന്നുമാണ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്.
ഉച്ചയ്ക്ക് ശേഷം രണ്ടിന് സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കാര്യങ്ങൾ അറിയിക്കുമെന്നുമാണ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാന അധ്യക്ഷൻ തന്നെ രാജിക്കത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നല്‍കി. എന്നാൽ അതിനിടെ ചാണ്ടി എന്തിനാണ് ആലപ്പുഴയ്ക്ക് പോയതെന്ന കാര്യം വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
No comments:
Post a Comment