ഷാർജ: ദുബായിൽ മാധ്യമപ്ര വര്‍ത്തകനായ കാസർകോട് സ്വദേശി സാദിഖ് കാവിൽ രചിച്ച ഒാർമക്കുറിപ്പുകളുടെ സമാഹാരമായ 'കാവിലെ പൂക്കൾക്കും കിളികൾക്കും' വെളളിയാഴ്ച വൈകിട്ട് നാലരയ്ക്ക് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ബുക്ക് ഫോറത്തിൽ നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ പ്രകാശനം ചെയ്യും. കവി ഗോപിനാഥ് കോങ്ങാട്ടിൽ പുസ്തകം പരിചയപ്പെടുത്തും.[www.malabarflash.com]
തുടർന്ന് സാദിഖ് കാവിലിൻ്റെ 'ഖുഷി' എന്ന ബാലനോവലിനെ ആസ്പദമാക്കി 'ഖുഷിയും കുട്ടികളും' എന്ന പരിപാടി അരങ്ങേറും. കുട്ടികളെ മാന്ത്രികവിദ്യയിലൂടെ പ്രചോദിപ്പിക്കുന്ന യുഎഇയിലെ അറിയപ്പെടുന്ന യുവ മാന്ത്രികൻ നാസർ റഹ്മാൻ നേതൃത്വം നൽകും.
സാദിഖ് കാവിലിൻ്റെ സ്വദേശമായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കാവുഗോളിയിലെയും കാവിൽ തറവാട്ടിലെയും ഒാർമകളാണ് കാവിലെ പൂക്കൾക്കും കിളികൾക്കും എന്ന പുസ്തകം. നാട്ടിൻപുറത്തെയും കാസർകോട്ടെയും ഒട്ടേറെ സംഭവങ്ങളും കഥാപാത്രങ്ങളും പുസ്തകത്തിൽ സാന്നിധ്യമറിയിക്കുന്നു.
കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം കേരളത്തിലും ലഭ്യമാണ്.
കുട്ടികളിൽ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്ന ഖുഷി എന്ന നോവൽ ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന ബാലനും തമ്മിലുള്ള സൗഹൃദബന്ധത്തിൻ്റെ കഥ പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഡിസി ബുക്ക് ഔട് ലറ്റുകളിൽ ലഭ്യമാണ്.
ദുബായിൽ മനോരമ ഒാൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റാണ് സാദിഖ് കാവിൽ പരേതനായ കാവിൽ സുലൈമാൻ ഹാജി–മറിയമ്മ ദമ്പതികളുടെ മകനാണ്.
No comments:
Post a Comment