ചെമ്മനാട്: സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്കൂൾ അറബി നാടക മത്സരത്തിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചാമതും ഒന്നാം സ്ഥാനത്തെത്തി.[www.malabarflash.com]
കഴിഞ്ഞ 4 വർഷങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഈ വിദ്യാലയത്തിലെ കുട്ടികളാണ്.
സ്കൂളിലെ പ്രൈമറി അധ്യാപകനും പയ്യന്നൂർ കോറോം സ്വദേശിയുമായ ശ്രീകുമാർ മാഷാണ് നാടകം സംവിധാനം ചെയ്തത്.വിദ്യാലയത്തിലെ അറബി അധ്യാപകർ ഇദ്ദേഹത്തിന് സർവ്വവിധ പിന്തുണയും നൽകി കൂടെത്തന്നെയുണ്ട്.
സ്വർഗത്തിൽ നിന്നും ഭൂമി കാണാൻ പുറപ്പെട്ട മാലാഖമാർ ഭൂമിയിലെ പ്രശ്ന സങ്കീർണമായ അവസ്ഥ കണ്ട് സങ്കടപ്പെടുകയും നല്ലൊരു ഭൂമി പടുത്തുയർത്താൻ സന്ദേശം കൈമാറുകയും ചെയ്യുന്നതാണ് ഇത്തവണത്തെ നാടകത്തിന്റെ പ്രമേയം. ഇതേ നാടകത്തിലെ ഫയാസ്, സുനൈറ എന്നിവർ യഥാക്രമം മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
തമീം, ഇർഫാൻ, ആസിഫ്, ബിലാൽ, നസൽ, നഫീസത്ത്, ബുർസാന എന്നിവരാണ് മറ്റു അഭിനേതാക്കൾ
No comments:
Post a Comment