നീലേശ്വരം: കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രപരിചയ മേളയില്‍ ആദിത്യയും സഹോദരി ആര്യനന്ദയും നാടിന്റെ അഭിമാനമായി.[www.malabarflash.com]
കക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി കെ ആദിത്യയും, അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ആര്യനന്ദയുമാണ് മെറ്റല്‍ എന്‍ഗ്രേവിംഗില്‍ എ ഗ്രേഡോടു കൂടി ഒന്നാംസ്ഥാനം നേടി അഭിമാനമായത്.
28 പേര്‍ വീതമുള്ള മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് ഇരുവരും ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞ മൂന്ന് തവണയും സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ ആദിത്യ സമ്മാനം നേടിയിരുന്നു. ആര്യനന്ദ ഇതാദ്യമായാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്. ബങ്കളം ദിവ്യംപാറയിലെ കെ അശോകന്‍ - സി രജനി ദമ്പതികളുടെ മക്കളാണ്.
No comments:
Post a Comment