ശ്രീകണ്ഠപുരം: പയ്യാവൂർ പാറക്കടവിലെ തോണിപ്പാറയിൽ ബാബു (52) വിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആനി എന്ന ജാൻസിയെ (39) യെയാണു ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും അറസ്റ്റ് ചെയ്തത്. ആനിയുടെ കാമുകനെന്നു പറയുന്ന ജോബിയെന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.[www.malabarflash.com]
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴോടെയാണ് ബാബുവിനെ വീടിനുള്ളിൽ സെൻട്രൽ ഹാളിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ ആനി വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ, പതിവായി വീട്ടിൽ വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ അറിയിച്ചതോടെ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നു വ്യക്തമായി. ഉറക്കത്തിൽ തോർത്തോ കയറോ ഉപയോഗിച്ചു കഴുത്തു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ ശ്രീകണ്ഠപുരം സിഐക്ക് കൈമാറിയതോടെ ഭാര്യ ആനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജോബിയാണു ബാബുവിനെ കൊലപ്പെടുത്തിയതെന്നാണ് ആനി പോലീസിനു നൽകിയ മൊഴി. ജോബിയോടൊപ്പം ജീവിക്കാൻ ഭർത്താവ് തടസമായതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും രാത്രി 9.30 ഓടെ വീട്ടിലെത്തിയ ജോബി ഉറങ്ങിക്കിടക്കുകയായിരുന്ന ബാബുവിനെ തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും ആനിയുടെ മൊഴിയിൽ പറയുന്നു. ആനിയെ വെളളിയാഴ്ച രാവിലെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.

ടാപ്പിംഗ് തൊഴിലാളിയായ ബാബു കഴിഞ്ഞ രണ്ടാഴ്ചയായി പയ്യാവൂർ ടൗണിലെ ചിക്കൻ സ്റ്റാളിൽ ജോലിയിലായിരുന്നു. മക്കൾ: ജിബിൻ (ഗൾഫ്), യബിൻ, ഷിബിൻ (ഇരുവരും എറണാകുളം).
No comments:
Post a Comment