തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ബുധനാഴ്ച ഉണ്ടായേക്കും. ബുധനാഴ്ച രാവിലെ എട്ടിന് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. കോടിയേരി ബാലകൃഷ്ണനുമായും ചാണ്ടി ചർച്ച നടത്തും. ഡൽഹി യാത്ര റദ്ദാക്കിയാണ് മന്ത്രി തിരുവനന്തപുരത്തെത്തുന്നത്.[www.malabarflash.com]
എൻസിപി നേതാവ് ടി.പി പീതാംബരൻ ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനേയും കാണുന്നുണ്ട്. മന്ത്രിയുടെ രാജിക്കാര്യത്തിൽ ബുധനാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
ചൊവ്വാഴ്ച രാത്രി വൈകി എകെജി സെന്ററിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തി. സന്ധ്യയോടെയാണ് പിണറായി വിജയൻ എകെജി സെന്ററിലെത്തിയത്.

No comments:
Post a Comment