കായംകുളം: മകളുടെ വിവാഹം കഴിഞ്ഞ് ബന്ധുക്കളോടൊപ്പം മടങ്ങിയ പിതാവ് ട്രെയിനടിയിൽ പെട്ട് മരിച്ചു. നവി മുംബൈ മഹാലക്ഷ്മി അപ്പാർട്ട്മെന്റിൽ അശോക് വൈ അതാക് (50) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12ന് കായംകുളം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.[www.malabarflash.com]
വെള്ളിയാഴ്ച ഓച്ചിറ സ്വദേശിയായ യുവാവുമായുള്ള മകളുടെ വിവാഹം ദേവികുളങ്ങര ക്ഷേത്രത്തിൽ നടുത്തുന്നതിനായി ബന്ധുക്കളോടൊപ്പം എത്തിയതായിരുന്നു. മുംബൈക്ക് തിരികെ പോകാനായി ബന്ധുക്കളോടൊപ്പം തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങിതുടങ്ങിയപ്പോൾ ബാഗ് എടുത്ത് ഓടി കറാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെടുകയായിരുന്നു.
ഉടൻ തന്നെ ട്രെയിൻ നിർത്തി ആർപിഎഫ് ഉദ്യോഗസ്ഥരും പോർട്ടർമാരും ചേർന്ന് അശോകിനെ പുറത്തെടുത്തശേഷം താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. അപകടത്തിൽ അശോകിന്റെ രണ്ടു കൈയും അറ്റുപോയിരുന്നു.

No comments:
Post a Comment