Latest News

യൂബര്‍ ഡ്രൈവറില്‍ നിന്ന്‌ പണം തട്ടാന്‍ ശ്രമിച്ച ട്രാന്‍സ് ജെന്‍ഡേഴ്‌സ് അറസ്റ്റില്‍

എറണാകുളം: ഹൈക്കോടതി ജങ്ഷനില്‍ പുലര്‍ച്ചെ രണ്ടരയോടെ യൂബര്‍ ഡ്രൈവറുടെ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച ട്രാന്‍സ് ജെന്‍ഡര്‍ സംഘം അറസ്റ്റില്‍.[www.malabarflash.com]

പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി, ചെങ്ങന്നൂര്‍ സ്വദേശി അരുണിമ, നെയ്യാറ്റിന്‍കര സ്വദേശി നിയ എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രണ്ടുപേര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുകയാണ്.

ഓട്ടം കാത്തുകിടക്കുകയായിരുന്ന ആലുവ സ്വദേശിക്കു നേരെയാണ് മോഷണശ്രമം ഉണ്ടായത്. സേവനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോണിന് ഡ്രൈവര്‍ മറുപടി പറയുന്നതിനിടെയായിരുന്നു സംഭവം.

സംഘം ഇയാളുടെ കാറില്‍ ഇടിക്കുകയും ഗ്ലാസ്സ് താഴ്ത്തിയപ്പോള്‍ ഡ്രൈവറുടെ പോക്കറ്റില്‍ കൈയിട്ട് ഫോണും പണവും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഭയന്നുപോയ ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം അവിടെ നിന്ന് ഓടിച്ചു പോയി. തുടര്‍ന്ന് അതുവഴി വന്ന പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തുകയും വിവരം പറയുകയുമായിരുന്നു. സെന്‍ട്രല്‍ സി ഐ അനന്തലാല്‍, എസ് ഐ എബിയും ഉള്‍പ്പെട്ട സംഘമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘത്തെ പിടികൂടിയത്. ഇവരെ കുറിച്ച് വ്യാപകമായ പരാതിയുള്ളതായി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.