ബെയ്റൂട്ട്: കിഴക്കൻ സിറിയയിൽ യൂഫ്രട്ടീസ് നദിക്കു സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി ഉയർന്നു. സിറിയൻ ഒബ്സർവേറ്ററിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.[www.malabarflash.com]
ഡെയിർ അസൂർ നഗരം ഐഎസ് നിയന്ത്രണത്തിൽനിന്നു മോചിപ്പിച്ചെന്നു കഴിഞ്ഞ ദിവസം സിറിയൻ സൈന്യം അവകാശപ്പെട്ടിരുന്നു. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറേക്കരയിലുള്ള ഈ നഗരത്തിന്റെ പകുതിഭാഗം മൂന്നുവർഷമായി ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. സഖ്യകക്ഷി സൈനികരുടെ സഹായത്തോടെ മോചിപ്പിച്ച ഡെയിർ അസൂർ നഗരത്തിൽ സിറിയൻ സൈനികർ പട്രോളിംഗ് ആരംഭിക്കുകയും തെരുവുകളിൽനിന്നു കുഴിബോംബുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
നഗരത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചെന്ന പ്രഖ്യാപനത്തെ തുടർന്ന് മുന്പ് ഇവിടെനിന്നു പലായനം ചെയ്തവരിൽ കുറച്ചുപേർ തിരിച്ചെത്തി. ഇവർ ഒത്തുചേർന്ന സ്ഥലത്താണ് കാർ ബോംബ് പൊട്ടിത്തെറിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ ഡെയിർ അസൂർ നഗരത്തിലായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. പൊട്ടിത്തെറിയിൽ 140 പേർക്കു പരിക്കേറ്റതായാണു ഒടുവിൽ ലഭിക്കുന്ന കണക്കുകളെന്ന് സിറിയൻ ഒബ്സർവേറ്ററി തലവൻ റാമി അബ്ദൽ റഹ്മാൻ പറഞ്ഞു.
ഡെയിർ അസൂർ നഗരം ഐഎസ് നിയന്ത്രണത്തിൽനിന്നു മോചിപ്പിച്ചെന്നു കഴിഞ്ഞ ദിവസം സിറിയൻ സൈന്യം അവകാശപ്പെട്ടിരുന്നു. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറേക്കരയിലുള്ള ഈ നഗരത്തിന്റെ പകുതിഭാഗം മൂന്നുവർഷമായി ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. സഖ്യകക്ഷി സൈനികരുടെ സഹായത്തോടെ മോചിപ്പിച്ച ഡെയിർ അസൂർ നഗരത്തിൽ സിറിയൻ സൈനികർ പട്രോളിംഗ് ആരംഭിക്കുകയും തെരുവുകളിൽനിന്നു കുഴിബോംബുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
നഗരത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചെന്ന പ്രഖ്യാപനത്തെ തുടർന്ന് മുന്പ് ഇവിടെനിന്നു പലായനം ചെയ്തവരിൽ കുറച്ചുപേർ തിരിച്ചെത്തി. ഇവർ ഒത്തുചേർന്ന സ്ഥലത്താണ് കാർ ബോംബ് പൊട്ടിത്തെറിച്ചത്.
No comments:
Post a Comment