Latest News

പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

മുക്കം: മുക്കത്ത് പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസല്‍ റഹ്മാനാണ് മരിച്ചത്. ഗെയില്‍ വിരുദ്ധ സമരത്തില്‍ ഫസലും പങ്കെടുത്തിരുന്നു.[www.malabarflash.com]

ഫസലിനെ പോലീസ് പിന്തുടരുകയായിരുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ഫസല്‍ പുഴയില്‍ ചാടിയതെന്നും സമര സമിതി ആരോപിച്ചു. എന്നാല്‍ മണല്‍ വാരല്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ഇയാള്‍ പുഴയില്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.