ന്യൂഡൽഹി: ഉത്തരേന്ത്യയെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. ഉത്തരാഖണ്ഡിനെയും ഹിമാചൽ പ്രദേശിനെയും രാജ്യതലസ്ഥാനത്തെയും കുലുക്കിയ ചലനം ബുധനാഴ്ച വൈകിട്ട് 8.45നാണ് അനുഭവപ്പെട്ടത്.[www.malabarflash.com]
ഡെറാഡൂണിനു 121 കിലോമീറ്റർ കിഴക്കാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിക്ടർ സ്കെയിലിൽ ചലനം 5.5 തീവ്രത രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിക്ടർ സ്കെയിലിൽ ചലനം 5.5 തീവ്രത രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
No comments:
Post a Comment