കാസർകോട്: പുതുവത്സരത്തിന്റെ പേര് പറഞ്ഞ് ഡിസംബർ 31, ജനുവരി 1 എന്നീ തിയ്യതികളിൽ ഉപഭോക്താക്കളിൽ നിന്നും കൊള്ള ലാഭം കൊയ്യുന്നതിന്റെ ഭാഗമായി ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ച ബി എസ് എൻ എൽ തീരുമാനത്തെ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എം.ഡി.എ) കാസർകോട് ജില്ലാ കമ്മിറ്റി അപലപിച്ചു.[www.malabarflash.com]
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മൊബൈൽ വരിക്കാർക്ക് സ്വകാര്യ മൊബൈൽ കമ്പനികൾ നിരവധി ഓഫറുകൾ നൽകുമ്പോൾ, ബി എസ് എൻ എൽ മാത്രം തുടർച്ചയായി രണ്ടു ദിവസം ഓഫറുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് അന്യായമാണ്.
സൗജന്യ കോൾ ഓഫറുകൾ മുൻകൂട്ടി ചെയ്ത ലക്ഷക്കണക്കിന് ബി എസ് എൻ എൽ വരിക്കാർ രണ്ടു ദിവസം ഓഫറുകൾ ഉപയോഗിക്കരുതെന്ന് പറയുന്നത് നീതികേടാണ്.
149, 159, 446 പോലുള്ള സൗജന്യ കോൾ ഓഫറുകൾ രണ്ടു ദിവസം നിർത്തി വെക്കുന്നത് മൂലം ഇവരുടെ വരിക്കാർ കൂടുതൽ തുക മുടക്കി കോൾ വിളിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഇത് പിൻവലിക്കാൻ ബി എസ് എൻ എൽ അധികൃതർ തയ്യാറാകണം.
ബ്ലാക്ക് ഔട്ട് ഡേ യുടെ പേരിൽ രണ്ടു ദിവസത്തെ ഓഫർ നഷ്ടപ്പെട്ട വരിക്കാർക്ക് ഓഫർ കാലാവധി രണ്ടു ദിവസം നീട്ടി നൽകാൻ പോലും ബി എസ് എൻ എൽ തയ്യാറല്ലാത്തത് ഇവരുടെ ഏറ്റവും വലിയ ചൂഷണമാണ് വെളിവാക്കുന്നത്.
ബി എസ് എൻ എൽ നടത്തുന്ന ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. ബ്ലാക്ക് ഔട്ട് ഡേ ക്കെതിരെ ബി എസ് എൻ എൽ വരിക്കാർക്കൊപ്പം നിന്ന് സമരം ചെയ്യാൻ എം ഡി എ തയ്യാറാണ്. ഇതിനെതിരെ ബി എസ് എൻ എൽ അധികൃതർക്ക് പരാതി നൽകുമെന്നും മുഴുവൻ ബി എസ് എൻ എൽ വരിക്കാരുടെയും പിന്തുണ വേണമെന്നും എം ഡി എ ജില്ലാ പ്രസിഡണ്ട് അഷ്റഫ് നാൽത്തടുക്ക, ജനറൽ സെക്രട്ടറി.
പ്രശാന്ത് കുമ്പള, ട്രഷറർ നൗഷാദ് കാഞ്ഞങ്ങാട് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു

No comments:
Post a Comment