ന്യൂയോർക്ക്: നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നവജാതശിശുവും ഉൾപ്പെടുന്നു.[www.malabarflash.com]
നഗരത്തിലെ ബ്രോക്സ് മേഖലയിലെ അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയത്തിലാണ് തീപിടത്തമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.
നഗരത്തിലെ ബ്രോക്സ് മേഖലയിലെ അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയത്തിലാണ് തീപിടത്തമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.
160 പേരടങ്ങുന്ന അഗ്നിശമനസേന സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
ഇതിന് മുമ്പ് 2007ൽ ബ്രോക്സിൽ ഉണ്ടായ സമാന സംഭവത്തിൽ 10 പേർ മരിച്ചിരുന്നു.
No comments:
Post a Comment