ഉദുമ: വിസ്മയ കൂടാരത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയി മുത്തശ്ശി ഇഴജീവികളെയും വന്യ മൃഗങ്ങളെയും കാണിച്ചു കഥകള്‍ പറഞ്ഞു കൊടുത്തപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അത് നേരനുഭവമായി.[www.malabarflash.com]
കാസര്‍കോട് സര്‍വ്വശിക്ഷ അഭിയാന്റെയും ബേക്കല്‍ ബി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ ഉദുമ ഇസ് ലാമിയ എ.എല്‍.പി. സ്‌കൂളില്‍ നടത്തിയ ബേക്കല്‍ ഉപജില്ലാ തല ഭിന്നശേഷി സഹവാസ ക്യാമ്പിലാണ് മുത്തശ്ശി എത്തിയത്.
നാല്‍തോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും മുത്തശ്ശിക്കൊപ്പം ഇസ് ലാമിയ സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഒരുക്കിയ വിസ്മയ ഗുഹ സന്ദര്‍ശിച്ചു. ആനയും പുലിയും മാനും കണ്‍മുന്നില്‍ കണ്ടപ്പോള്‍ തങ്ങള്‍ കാട്ടില്‍ പോയ പ്രതീതി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. പ്രകൃതിയെ അടുത്തറിയുക, സഹജീവി സ്‌നേഹം വളര്‍ത്തുക, പഞ്ചേന്ദ്രിയ അനുഭവങ്ങളിലൂടെ അറിവു നേടുക എന്ന പ്രവര്‍ത്തനങ്ങളാണ് വിസ്മയ ഗുഹയില്‍ ഒരുക്കിയത്.
പ്രത്യേകമായി നിര്‍മിച്ച കൂടാരത്തില്‍ വിവിധ ജീവജാലങ്ങളെയും അവയുടെ ശബ്ദവും തണുപ്പുമൊക്കെ കുട്ടികള്‍ അനുഭവിച്ചറിഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഇസ് ലാമിയ സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഹാഷിം പാക്യാര, മദര്‍ പി.ടി.എ. പ്രസിഡണ്ട് എം.എം. മുനീറ, ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ. വിജയകുമാര്‍, എസ്.എസ്.എ. ജില്ലാ പ്രോ ഗ്രാം ഓഫീസര്‍ ബി.ഗംഗാധരന്‍ ,കെ.വി ദാമോദരന്‍, പി. സുജിത്ത്, ബേക്കല്‍ ബി.ആര്‍.സി റിസോഴ്‌സ് അധ്യാപിക പി.സീമ ബി.ആര്‍.സി ട്രയിനര്‍ കെ. ശശി സംസാരിച്ചു.
ഗണിത, ഭാഷ, പരിസര പഠന പ്രവര്‍ത്തനങ്ങള്‍, അഭിനയ കേളി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ,പ്രകൃതി നടത്തം, യോഗ പരിശീലന ക്ലാസ് ,പുതുവത്സരാഘോഷം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
No comments:
Post a Comment