Latest News

മംഗളൂരു നഗരത്തിലെ തുണിക്കടയില്‍ വെടിവെയ്പ്പ്

മംഗളൂരു: മംഗളൂരു നഗരത്തിൽ ബൈക്കിലെത്തിയ സംഘം തുണിക്കടയിൽ കയറി വെടിയുതിർത്തു. വെടിയേറ്റ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കാർ സ്ട്രീറ്റ് പരിസരത്തെ സഞ്ജീവഷെട്ടി സിൽക്ക് ആൻഡ് സാരീസ്‌ എന്ന തുണിക്കടയിലാണ് വെടിവെപ്പ് നടന്നത്.[www.malabarflash.com]
സഞ്ജീവ ഷെട്ടി സാരീസിലെ ജീവനക്കാരൻ മഹാലിംഗ നായിക് (35 ) നാണു പരിക്കേറ്റത്. അര മണിക്കൂറോളം കടക്ക് പുറത്തു ചുറ്റിപ്പറ്റി നിന്ന അക്രമികൾ അനുയോജ്യമായ സമയം നോക്കി കടക്കുള്ളിലേക്കു വെടിയുതിർക്കുകയായിരുന്നു. കറുത്ത മങ്കി ക്യാപ്പും വെളുത്ത ടി ഷർട്ടും ധരിച്ച അക്രമി കടയുടെ വാതിൽക്കൽ നിന്ന് കടയ്ക്കുള്ളിലേക്കു വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മഹാലിംഗ നായിക്കിന്റെ അരക്കെട്ടിന്റെ ഇടതുഭാഗത്തേക്ക് വെടിയുണ്ട തുളച്ചു കയറി. പരിക്കേറ്റ മഹാലിംഗ നായക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് കമ്മിഷണർ ചന്ദ്രശേഖർ, എ സി പി ഉദയനായക, ബന്ദർ എസ ഐ ശാന്താറാം തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. കടയുടമയെയും ജീവനക്കാരെയും പോലീസ് പ്രാഥമിക ചോദ്യം ചെയ്യൽ നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റവാളികളെക്കുറിച്ചു ഉടൻ സൂചനകൾ ലഭിക്കുമെന്നും പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.