Latest News

ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ ഇസ്ലാം മതവിശ്വാസിയായ 16കാരന് ഒന്നാം സ്ഥാനം

ജയ്പൂര്‍: ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ ഇസ്ലാം മതവിശ്വാസിയായ 16കാരന് ഒന്നാം സ്ഥാനം. ജയ്പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്‌ളാസുകാരനായ നദീം ഖാനാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹനായത്.[www.malabarflash.com]

അക്ഷയപാത്ര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഗീതാ ഫെസ്റ്റിലാണ് സംസ്‌കൃതത്തിലുള്ള ഗീതാ ഉപന്യാസത്തില്‍ നദീം ഒന്നാമതെത്തിയത്.
പാഠ്യപദ്ധതിയുടെ ഭാഗമായി ആറാം ക്ലാസു മുതല്‍ സംസ്‌കൃതം പഠിക്കുന്ന നദീമിന് മറ്റേത് ഭാഷയേക്കാളും പ്രിയം സംസ്‌കൃതത്തോടാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.