എട്ടിക്കുളം: നാടിന് ആത്മീയശോഭയേകിയ പ്രൗഡസംഗമത്തോടെ മൂന്ന് ദിനങ്ങളിലായി എട്ടിക്കുളത്ത് നടന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ നാലാമത് ഉറൂസിന് ധന്യസമാപനം.[www.malabarflash.com]
സിയാറത്ത്, കൂട്ടുപ്രാര്‍ഥന, സാംസ്‌കാരിക സംഗമം, മതപ്രഭാഷണം, രിഫാഈ റാത്തീബ്, ബുര്‍ദ മജ്‌ലിസ് തുടങ്ങിയ പരിപാടികളിലായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
ഇന്നലെ നടന്ന രിഫാഈ റാത്തീബ് മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തി. കോയ കാപ്പാട് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ബുര്‍ദ മജ്‌ലിസില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് പ്രാര്‍ഥന നടത്തി. അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കി. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തി.
പ്രമുഖ പണ്ഡിതന്മാരുടെയും സയ്യിദുമാരുടെയും സാന്നിധ്യം സമാപന സംഗമത്തെ പ്രൗഡമാക്കി.
പ്രമുഖ പണ്ഡിതന്മാരുടെയും സയ്യിദുമാരുടെയും സാന്നിധ്യം സമാപന സംഗമത്തെ പ്രൗഡമാക്കി.
സമാപന ദുആ സംഗമത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാഫിള് ഹുസൈന്‍ ബാഫഖി ഖിറാഅത്ത് നടത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണവും നടത്തി.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ്പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് പൂക്കോയ തങ്ങള്‍ പുതിയങ്ങാടി, സയ്യിദ് സി ടി എം തങ്ങള്‍, സയ്യിദ് ഉമര്‍ സഖാഫ് മന്‍ഷല്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍, സയ്യിദ് ഫള്ല്‍ തങ്ങള്‍, സയ്യിദ് സൈഫുല്ലാഹ് തങ്ങള്‍, സയ്യിദ് അമീര്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, ബാദുഷ സഖാഫി ആലപ്പുഴ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, എം വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, റശീദ് നരിക്കോട്, യൂസുഫ് ഹാജി ചെരുമ്പ, ഉമര്‍ ഹാജി ഒമാന്‍, ഹാരിസ് അബ്ദുല്‍ ഖാദര്‍ ഹാജി, ഹനീഫ ഹാജി ഉള്ളാള്‍, അബ്ദുല്‍ ഖാദര്‍ ഹാജി മുഡിപ്പു, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മൂസ സഖാഫി കളത്തൂര്‍, കരീം തളങ്കര, ഉമര്‍ സഖാഫി കര്‍ണൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്ലത്വീഫ് സഅദി പഴശ്ശി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.
No comments:
Post a Comment