ഉദുമ: പാലക്കുന്ന് കഴകത്തിന്റെ ആസ്ഥാന കേന്ദ്രമായ പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റായി അഡ്വ .കെ ബാലകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി ഉദയമംഗലം സുകുമാരനെയും തിരഞ്ഞെടുത്തു.[www.malabarflash.com]
മറ്റു ഭാരവാഹികൾ : പി.പി.ചന്ദ്രശേഖരൻ ,കൃഷ്ണൻ പാത്തിക്കാൽ (വൈസ് പ്രസി), ടി.ബാലകൃഷ്ണൻ,കുമാരൻ പള്ളിക്കര(സെക്ര) കൃഷ്ണൻ ചട്ടഞ്ചാൽ (ഖജാ)
മൂന്ന് പഞ്ചായത്തുകളിലായി 30പ്രാദേശിക സമിതികൾ ഉൾപ്പെടുന്നതാണ് പാലക്കുന്ന് കഴകം.നവംബറിൽ തുടങ്ങിയ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ വർഷാവസാന ദിവസമായ ഞായറാഴ്ച്ച വൈകീട്ടോടെ അവസാനിച്ചു .
ക്ഷേത്ര ഭരണസമിതിയുടെകീഴിലെ ഉപ ഘടകങ്ങളായ വിദ്യാഭ്യസസമിതിയുടെയും കേന്ദ്ര മാതൃ സമിതിയുടെയും തിരഞ്ഞടുപ്പുകളും ഞായറാഴ്ച്ച പൂർത്തിയായി.
വിദ്യാഭ്യാസ സമിതി: പി.വി.രാജേന്ദ്രൻ (പ്രസി), രവീന്ദ്രൻ കൊക്കൽ, ടി.കണ്ണൻഅരമങ്ങാനം(വൈസ് പ്രസി), പള്ളം നാരായണൻ (ജന.സെക്ര), ടി.രാജൻ,രാജൻ പൂച്ചക്കാട് (സെക്ര), ബി.അരവിന്ദാക്ഷൻ(ഖജാ)
മാതൃസമിതി: പ്രേമ ശ്രീധരൻ (പ്രസി), എം .ശോഭ, ശ്രീവിദ്യ രവീന്ദ്രൻ (വൈ.പ്രസി), വിനയ വേണുഗോപാലൻ (ജന സെക്ര), കെ.സുനിത, വീണ കുമാരൻ (സെക്ര), സുകുമാരി അമ്പാടി (ഖജ).
ഭാരവാഹികളെല്ലാം ജനുവരിയിൽ ചുമതലയേൽക്കും.
ഭാരവാഹികളെല്ലാം ജനുവരിയിൽ ചുമതലയേൽക്കും.
No comments:
Post a Comment